adr-
അർബുദ വിമുക്ത കേരളത്തിനായി ലോക ലഹരി വിരുദ്ധ ദിനത്തിൽ ബോധവൽക്കരണം

അടൂർ :അർബുദ വിമുക്ത കേരളം ഒരു ലക്ഷ്യം. എന്ന സന്ദേശമുയർത്തി ജീവനം കാൻസർ സൊസൈറ്റിയുടെ നേതൃത്വത്തിൽ ലോക ലഹരി വിരുദ്ധ ദിനത്തിൽ അടൂർ കെ.എസ്.ആർ.ടിസി ഡിപ്പോയിൽ ബോധവൽക്കരണവും ലഘുലേഖ വിതരണവും സംഘടിപ്പിച്ചു. അടൂർ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ജവഹർ ജനാർദ് ഉദ്ഘാടനം ചെയ്തു. മിക്ക കാൻസറുകൾക്കും കാരണം പുകയിലയും ലഹരി ഉൽപ്പന്നങ്ങളുമാണന്നും ലഹരി വസ്തുക്കൾക്ക് അടിമപ്പെട്ടുപോയവരെയും കൊച്ചു കുട്ടികളേയും അതിൽ നിന്ന് മോചിപ്പിക്കാൻ സമൂഹത്തിന് ഉത്തരവാദിത്വമുണ്ടന്ന് അദ്ദേഹം പറഞ്ഞു. ജീവനം കാൻസർ സൊസൈറ്റി ജനറൽ സെക്രട്ടറി ബിജു തുണ്ടിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിനു വിദ്യാധരന് ലഘുലേഖ നൽകി ഉദ്ഘാടനം. നിർവഹിച്ചു. ജീവനം ഭാരവാഹികളായ ആർ.ഗോപാലൻ സുരേഷ് ശ്രീരാഗം മുഹമ്മദ് ഷഫീർ വിജയൻ ലിജോ ജോൺ എന്നിവർ സംസാരിച്ചു.