sob-gopalakrishnan
കെ. ഗോപാലകൃഷ്ണൻ

കുമ്പഴ: കോയിപ്പുറത്ത് വീട്ടിൽ കെ. ഗോപാലകൃഷ്ണൻ നായർ (83) നിര്യാതനായി. സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. പത്തനംതിട്ട ഗവ. ഗേൾസ് ഹൈസ്കൂൾ മുൻ ഹെഡ്മാസ്റ്ററും, കുമ്പഴ എൻ. എസ്. എസ്. കരയോഗം, വലഞ്ചുഴി ദേവീക്ഷേത്ര ദേവസ്വം, കുമ്പഴ സർവ്വീസ് സഹകരണ ബാങ്ക് എന്നിവയുടെ മുൻ പ്രസിഡന്റായിരുന്നു. ഭാര്യ: എം. ചന്ദ്രമ്മ (റിട്ട. ടീച്ചർ, റിപ്പബ്ളിക്കൻ ഹൈസ്കൂൾ, കോന്നി). മക്കൾ: കെ. ജി. ശ്രീലത (ടീച്ചർ, റിപ്പബ്ളിക്കൻ ഹൈസ്കൂൾ, കോന്നി), കെ.ജി. സുരേഷ് (ദുബായ്), കെ. ജി. ശ്രീകല (ടീച്ചർ, റിപ്പബ്ളിക്കൻ ഹൈസ്കൂൾ, കോന്നി). മരുമക്കൾ: കെ. ആർ. രാജേഷ് കുമാർ (ജോയിന്റ് രജിസ്ട്രാർ, സഹകരണ വകുപ്പ്), അനിതാകുമാരി എൽ. (ടീച്ചർ, റിപ്പബ്ളിക്കൻ ഹൈസ്കൂൾ, കോന്നി), ജി. വിനോദ് കുമാർ (കുവൈറ്റ്).