poli
അടൂർ പൊലീസ് പിടിച്ചെടുത്ത മണ്ണുമാന്തി യന്ത്രങ്ങളും ടിപ്പർ ലോറിയും

അടൂർ: അനധികൃത മണ്ണ്കടത്തിന് ഉപയോഗിച്ച മണ്ണുമാന്തിയന്ത്രവും ടിപ്പർ ലോറികളും പിടികൂടി. അടൂർ ഡി.വൈ.എസ്.പി ജവഹർജനാർദ്ധിന്റെ നേതൃത്വത്തിൽ തെങ്ങമം പെരിങ്ങനാട് മേഖലയിൽ ഇന്നലെ രാവിലെ നടത്തിയ റെയ്ഡിലാണ് മൂന്ന് ടിപ്പർ ലോറിയും രണ്ട് മണ്ണ്മാന്തി യന്ത്രവും പിടിച്ചത്. ഇതുമായി ബന്ധപ്പെട്ട് തോട്ടുവ മനോജ് ഭവനത്തിൽ മഹേഷ്, പെരിങ്ങനാട് ശാന്തിക്കുന്നിൽ പടിഞ്ഞാറ്റേതിൽ ഷൈജു, വള്ളികുന്നം ചിറയുടെ കിഴക്കേതിൽ വീട്ടിൽ ശരത്, തൊടിയൂർ വിനീഷ് ഭവനിൽ വിനോഷ്, ശൂരനാട് ചെട്ടിയാരേത്ത് തെക്കേതിൽ വീട്ടിൽ ബിജു എന്നിവർക്കെതിരെ അടൂർ പൊലീസ് കേസെടുത്തു. റെയ്ഡിൽ അടൂർ എസ്.ഐ ശ്രീജിത്ത് സിവിൽ പൊലീസ് ഓഫീസർമാരായ ശരത്,ഹരി എന്നിവർ പങ്കെടുത്തു.