പത്തനംതിട്ട : ചെന്നീർക്കര കേന്ദ്രീയ വിദ്യാലയത്തിൽ അഗ്നിരക്ഷാസേനയുടെ മോക് ഡ്രില്ലിനിടെ തീ അണയ്ക്കാൻ ഉപയോഗിച്ച വാതകം ശ്വസിച്ച് കുട്ടികൾ കുഴഞ്ഞുവീണു. ഇവരിൽ ബോധരഹിതരായ പതിനെട്ടുപേരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസതടസം അനുഭവപ്പെട്ട പതിന്നാല് പേരെ ചെന്നീർക്കര പി.എച്ച്.സിയിലും രണ്ട് പേരെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയ്ക്ക് 12നാണ് സംഭവം. തീപിടിത്തത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നത് കാട്ടാൻ ശ്രമിക്കുകയായിരുന്നു സേന. ഇതിനായി അസംബ്ലിഹാളിൽ പേപ്പർ മാലിന്യം കൂട്ടിയിട്ട് മണ്ണെണ്ണ ഒഴിച്ച് തീകത്തിച്ചു. കുട്ടികളും ഹാളിലായിരുന്നു. ആളിക്കത്തിയ തീ അണയ്ക്കാനായി ഫയർഫോഴ്സ് ഓഫീസർമാർ എക്സ്റ്റിൻക്യൂഷറിലെ വാതകം തുറന്നു.കാർബൺഡൈ ഒാക്സെഡും എ..ബി..സി ഡ്രൈ കെമിക്കൽ പൗഡറും ചേർന്ന വാതകമായിരുന്നു ഇത്. പക്ഷേ കെട്ടിയടച്ചിരുന്ന അസംബ്ലിഹാളിൽ നിന്ന് പുക പുറത്തേക്ക് പോയില്ല. ഹാളിൽ നിറയെ പുക നിറഞ്ഞതോടെ പുറത്തേക്കുപോകാൻ കുട്ടികളോട് അദ്ധ്യാപകർ ആവശ്യപ്പെട്ടു.. അപ്പോഴേക്കും പലരും കുഴഞ്ഞുവീണു. മറ്റുള്ളവർക്ക് ശ്വാസതടസം അനുഭവപ്പെട്ടു. ഉടൻതന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.. പെട്ടന്നുണ്ടായ പുക ശ്വസിച്ചതുമൂലമുള്ള അസ്വസ്ഥതയാണ് കാരണമെന്നും കുട്ടികൾക്ക് കുഴപ്പമില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു..
----------------------
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ- വള്ളിക്കോട് നിയാ നിവാസിൽ നിയ നിതീഷ് (എട്ടര), വള്ളിക്കോട് ഗൗരികയിൽ ഭൂമിക സഞ്ജീവ്
(ഒമ്പതര), ഓമല്ലൂർ പൂവളളിയിൽ ക്യഷ്ണേന്ദു (10) , കുലേശഖരമംഗലം കുനംപുരയിൽ ഫിദ (11), ഇലവുംതിട്ട
അക്ഷരാലയത്തിൽ അക്ഷര ( 9), പ്രമാടം അശ്വതിയിൽ ക്യഷ്ണനന്ദ (12), പ്രക്കാനം കുഴിമുറിയിൽ ശിവന്യ (9),
കാരക്കാട് കുരമ്പറമ്പിൽ സോന സന്തോഷ് (11, ) പത്തനംതിട്ട എഴിയത്ത് അഖിൽ പ്രിൻസ് (11), പത്തനംതിട്ട പമ്മത്ത് കളരിക്കൽ നസ്രിൻ (9), പത്തനംതിട്ട സജിത് മൻസിലിൽ അമ്റീൻ ഇസ്മയിൽ (12), മല്ലശേരി താന്നിമൂട്ടിൽ ആൻസ് (9), കൊഴുവല്ലൂർ പുഷ്പഭവനത്തിൽ ക്യഷ്ണ (6), ഊന്നുകൽ വയനാട് നീരജ (11), ഉളനാട് പുത്തൻവിളയിൽ അമൂല്യ (9), വള്ളിക്കോട് കുറ്റിവടക്കേൽ വിശാൽ ( 8), പ്രക്കാനം പുതുവൽതുണ്ടിൽ കാർത്തിക ( 11), പുതുക്കുളം
ഉടയാറ്റുതറയിൽ അനന്തലക്ഷ്മി ( 9)
. ചെന്നീർക്കര പ്രാഥമികാരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചവർ- സോണിയ, ആർദ്ര, അഫ്‌ന, അരുണിക, മാധവ്, നിരഞ്ജന, പ്രാർത്ഥന, അനുശ്രീ, ഹസന, കാർത്തിക, ദവനന്ദ, നന്ദന, അഭിഷേക്, അൽഅമീൻ. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ രണ്ട് കുട്ടികളുണ്ട്..