പത്തനംതിട്ട: എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ളസ് നേടിയ വിദ്യാർത്ഥികളെ കേരളകൗമുദിയും എസ്.എൻ.ഐ.ടിയും ചേർന്ന് ഇന്ന് ആദരിക്കും. അടൂർ ഏഴംകുളം തേപ്പുപാറ എസ്.എൻ.ഐ.ടി ഒാഡിറ്റോറിയത്തിൽ രാവിലെ 9.30ന് ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യും. ചിറ്റയം ഗോപകുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. സിവിൽ സപ്ലൈസ് കോർപ്പറേഷൻ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ കെ. എൻ. സതീഷ് മെറിറ്റ് അവാർഡുകൾ വിതരണം ചെയ്യും. നൂറുശതമാനം വിജയം നേടിയ സ്കൂളുകളിലെ പ്രഥമാദ്ധ്യാപകരെ ആദരിക്കും. കേരളകൗമുദി യൂണിറ്റ് ചീഫ് സാം ചെമ്പകത്തിൽ, എസ്.എൻ.ഐ.ടി ചെയർമാൻ ആമ്പാടിയിൽ കെ. സദാനന്ദൻ, മാനേജിംഗ് ഡയറക്ടർ എബിൻ ആമ്പാടിയിൽ, ജില്ലാ പഞ്ചായത്തംഗം ആർ.ബി. രാജീവ് കുമാർ, പറക്കോട് പഞ്ചായത്ത് പ്രസിഡന്റ് ബീന പ്രഭ, ഏഴംകുളം പഞ്ചായത്ത് പ്രസിഡന്റ് ബി..ലത തുടങ്ങിയവർ സംസാരിക്കും.
ചടങ്ങ് നടക്കുന്ന എസ്.എൻ.ഐ.ടിയിലേക്ക് എത്തിച്ചേരാൻ വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. തിരുവല്ല കെ.എസ്.ആർ.ടി.സിക്ക് സമീപം, അടൂർ ഗാന്ധി സ്ക്വയർ, പത്തനംതിട്ട പുതിയ ബസ് സ്റ്റാൻഡിന് മുൻ വശം, കോന്നി സ്വകാര്യ ബസ് സ്റ്റാൻഡ്, തിരുവല്ല കെ..എസ്..ആർ..ടി.സി സ്റ്റാൻഡ് എന്നിവിടങ്ങളിൽ നിന്ന് എസ്.എൻ.ഐ.ടിയുടെ ബസുകൾ രാവിലെ എട്ടിന് പുറപ്പെടും. വിവരങ്ങൾക്ക് : ഫോൺ. കേരളകൗമുദി പത്തനംതിട്ട 0468 2222875..
എസ് എൻ ഐ ടി 04734 244600, 244700.