police

അടൂർ: വാഹനപരിശോധനയ്ക്കിടെ നിറുത്താതെ പോയ ബൈക്കിനെ പിന്തുടർന്നെത്തിയ പൊലീസ്, ബൈക്ക് യാത്രികനായ യുവാവിൽ നിന്ന് ഒന്നരക്കിലോ കഞ്ചാവ് പിടികൂടി. പഴകുളം മേട്ടുംപുറം പള്ളിക്ക് സമീപം ഭവദാസൻ മുക്കിൽ പൊന്മാനകിഴക്കതിൽ ലൈജു (24)നെയാണ് അറസ്റ്റുചെയ്തത്. ഇന്നലെ രാവിലെ വെള്ളക്കുളങ്ങരയിൽ വാഹന പരിശോധന നടത്തുമ്പോൾ കൈകാണിച്ചിട്ടും ലൈജു അമിത വേഗതയിൽ ബൈക്ക് ഓടിച്ച് പോകുകയായിരുന്നു. തുടർന്ന് പിന്തുടർന്ന പൊലീസ് മണക്കാല ജംഗ്ഷനിൽ നിന്ന് പടിഞ്ഞാറ് 60 മീറ്റർ മാറി ബൈക്ക് തടഞ്ഞുനിറുത്തി ചോദ്യം ചെയ്തു. പരസ്പരവിരുദ്ധമായ കാര്യങ്ങൾ പറഞ്ഞ ഇയാളുടെ ബാഗ് പരിശോധിച്ചപ്പോഴാണ് ഒരു പൊതിയിൽ കഞ്ചാവ് കണ്ടെത്തിയത്. തുടർന്ന് ബൈക്കിന്റെ സീറ്റിനടിയിൽ നിന്ന് അഞ്ച് പായ്ക്കറ്റ് കഞ്ചാവ് കണ്ടെടുത്തു. കുമളിയിൽ നിന്ന് ബൈക്കിൽ കടത്തിക്കൊണ്ടു വന്നതാണെന്ന് ചോദ്യം ചെയ്യലിൽ ഇയാൾ പൊലീസിനോട് സമ്മതിച്ചു. ഒരു ചെറിയ പൊതിയിലെ കഞ്ചാവ് 500 രൂപയ്ക്കാണ് വിൽക്കുന്നത്. ഒരു കിലോ കഞ്ചാവ് 120 പൊതികളാക്കി വിൽക്കുമ്പോൾ 47,500 രൂപ ഇയാൾക്ക് ലാഭം കിട്ടുമെന്ന് പൊലീസ് പറഞ്ഞു. തൃശൂർ കേന്ദ്രമാക്കിയായി രുന്നു ആദ്യ വിൽപ്പന. തുടർന്ന് പത്തനംതിട്ട ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിച്ചു. ഇയാൾ സാധനം എത്തിച്ച് കൊടുക്കുന്ന ചില്ലറവില്പനക്കാരെക്കുറിച്ചും സ്ഥിരമായി കഞ്ചാവ് വാങ്ങി ഉപയോഗിക്കുന്നവരെക്കുറിച്ചും പൊലീസിന് സൂചന ലഭിച്ചു. ഇവരെ കേ ന്ദ്രീകരിച്ചുള്ള അന്വേഷണവും ആരംഭിച്ചു. അടൂർ ഡിവൈ. എസ്.പി ജവഹർ ജനാർഡ്, സി.ഐ ബിജു, എസ്.ഐ പി.എം ലിബി, എ.എസ്.ഐ സജി, സി.പി. ഒ മാരായ ബിജു,വിനോദ് എന്നിവ രുടെ നേത്വത്തിലായിരുന്നു അറസ്റ്റ്.. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.