തിരുവല്ല: എസ്.എൻ.ഡി.പിയോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിൽ എറണാകുളം മുക്തിഭവൻ കൗൺസലിംഗ് സെന്ററിന്റെ സഹകരണത്തോട് യുവതി യുവാക്കൾക്കുള്ള വിവാഹപൂർവ്വ കൗൺസിലിംഗ് തുടങ്ങി. തിരുവല്ല ഡിവൈ.എസ്.പി ഉമേഷ് കുമാർ ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഡി.പിയോഗം തിരുവല്ല യൂണിയൻ ചെയർമാൻ ബിജു ഇരവിപേരൂർ അദ്ധ്യക്ഷത വഹിച്ചു. യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്.രവീന്ദ്രൻ എഴുമറ്റൂർ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ കൺവീനർ അനിൽ എസ്. ഉഴത്തിൽ സ്വാഗതവും രവിവാര പാഠശാല കോ ഒാർഡിനേറ്റർ വി.ജി.വിശ്വനാഥൻ കൃതജ്ഞതയും പറഞ്ഞു. ആലുക്കാസ് ജനറൽ മാനേജർ ഷെൽട്ടൺ വി. റാഫേൽ ഭാഗ്യക്കൂപ്പൺ നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്തു. യൂത്ത്മൂവ്മന്റ് ചെയർമാൻ സുമേഷ് ആഞ്ഞിലിത്താനം, സൈബർസേന ചെയർമാൻ മഹേഷ്.എം, വനിതാസംഘം ചെയർപേഴ്‌സൺ അംബിക പ്രസന്നൻ എന്നിവർ പ്രസംഗിച്ചു. വിവിധ വിഷയങ്ങളിൽ ഡോ.ശരത്ചന്ദ്രൻ, രാജേഷ് പൊന്മല, ഷൈലജ രവീന്ദ്രൻ, ഡോ.രാമകൃഷ്ണൻ, കൊടുവഴങ്ങാ ബാലകൃഷ്ണൻ എന്നിവർ ക്ലാസ്സെടുക്കും. ഇന്ന് വൈകിട്ട് നടക്കുന്ന സമാപന യോഗത്തിൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്യും.