sammelanam-
മുൻസിപ്പൽ ആന്റ് കോർപ്പറേഷൻ വർക്കേഴ്‌സ് കോൺഗ്രസ് ജില്ല സമ്മേളനം കെ.പി.സി.സി. നിർവ്വാഹക സമിതിഅംഗം പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: മുൻസിപ്പൽ ആൻഡ് കോർപ്പറേഷൻ വർക്കേഴ്‌സ് കോൺഗ്രസ് ജില്ല സമ്മേളനം നടത്തി. കെ.പി.സി.സി. നിർവാഹക സമിതി അംഗം പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ആർ. ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി വി.സി. ആന്റണി ബാബു മുഖ്യപ്രഭാഷണം നടത്തി. വിജയൻ കൊമ്പാടി, റോജി കാട്ടാശേരി, സെബാസ്റ്റിൻ കാടുവെട്ടൂർ, എ.ഡി. ജോയി, കെ. ദേവദാസ്, ടോമിച്ചൻ കെ. തോമസ്, സജി എം. മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.