അടൂർ : രണ്ട് ദിവസമായി അടൂർ മാർത്തോമ്മ യൂത്ത് സെന്ററിൽ നടന്ന ഡി.വൈ.എഫ്.ഐ ജില്ലാ പഠനക്യാമ്പ് സമാപിച്ചു. 'നവോത്ഥാന കേരളം ഇന്നലെ ഇന്ന്' എന്ന വിഷയത്തിൽ മനോജ് പട്ടാന്നൂരും 'സംഘടന സംഘാടനം' എന്ന വിഷയത്തിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷറർ എസ്.കെ.സജീഷും 'ലിംഗനീതിയുടെ രാഷ്ട്രീയം' എന്ന വിഷയത്തിൽ എ. ജി.ഒലീനയും ക്ലാസ് നയിച്ചു. സമാപന സമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു ഉദ്ഘാടനം ചെയ്തു. സംഗേഷ് ജി. നായർ അദ്ധ്യക്ഷനായിരുന്നു. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം പി.ബി. ഹർഷകുമാർ, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി പി.ബി. സതീഷ്‌കുമാർ, സംസ്ഥാന കമ്മിറ്റിയംഗം ആർ.ശ്യാമ, ജില്ലാ ട്രഷറർ ബി. നിസാം, അടൂർ ബ്ലോക്ക് സെക്രട്ടറി ശ്രീനി എസ് മണ്ണടി എന്നിവർ സംസാരിച്ചു.