കരുനാഗപ്പള്ളി : സർവീസിൽ നിന്ന് വിരമിക്കുന്ന ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ബിന്ദു ആർ. ശേഖറിന് പി.ടി.എ കമ്മിറ്റി യാത്ര അയപ്പ് നൽകി. യാത്ര അയപ്പ് സമ്മേളനം കരുനാഗപ്പള്ളി എ.സി.പി. വി .എ. അരുൺരാജ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. കമ്മിറ്റി അംഗം ഷിഹാബ് എസ്. പൈനുംമൂട് പ്രിൻസിപ്പലിനെ പൊന്നാട അണിയിച്ച് ആദരിച്ചു. പി.ടി.എ കമ്മിറ്റി പ്രസിഡന്റ് പി. അബ്ദുൽ സലാം അദ്ധ്യക്ഷത വഹിച്ചു. ഹയർ സെക്കൻഡറി വിഭാഗത്തിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയ വിദ്യാർത്ഥികളെയും ഫുൾമാർക്ക് നേടിയ ദേവി നന്ദനയെയും ആർച്ച ശിവനെയും സ്‌കൂൾ മാനേജർ വി . രാജൻപിള്ളയും, ഹെഡ്മിസ്ട്രസ് ആയി പ്രമോഷൻ ലഭിച്ച ജി. ലീലാമണിയെ സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് വി.പി. ജയപ്രകാശ് മേനോനും ആദരിച്ചു. ഹെഡ്മിസ്ട്രസ് മേരി ടി. അലക്‌സ്, മാതൃസമിതി പ്രസിഡന്റ് സീന നവാസ്, എ. അഷ്‌റഫ്, അഡ്വ. സക്കറിയ, ശ്രീകണ്ഠക്കുറുപ്പ്, അനിൽ ആർ. പാലവിള , കെ.സി. ജയശ്രീ എന്നിവർ സംസാരിച്ചു.