ngo-
എൻ.ജി.ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കരിദിനാചരണവും ധർണ്ണയും ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: സർക്കാർ വിഹിതം ഉറപ്പാക്കി മെഡിക്കൽ ഇൻഷ്വറൻസ് നടപ്പാക്കണമെന്നും ശമ്പള പരിഷ്‌കരണ കമ്മിഷനെ ഉടൻ നിയമിക്കണമെന്നും ആവശ്യപ്പെട്ട് എൻ.ജി.ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിദിനാചരണവും ധർണ്ണയും നടത്തി. ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്‌ണ ഉദ്ഘാടനം ചെയ്‌തു.

സർക്കാർ ജീവനക്കാരുടെ ആരോഗ്യ ഇൻഷ്വറൻസ് റിലയൻസിനെ ഏൽപ്പിക്കുന്നതിലൂടെ അനിൽ അംബാനിയെ സംരക്ഷിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്നും ഇൻഷ്വറൻസ് നടത്തിപ്പ് സ്റ്റേറ്റ് ഇൻഷ്വറൻസ് വകുപ്പിനെ ഏൽപ്പിക്കണമെന്നും ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ജെ. സുനിൽ ജോസ് അദ്ധ്യക്ഷത വഹിച്ചു. ചവറ ജയകുമാർ, ബി. പ്രദീപ്‌ കുമാർ, പരിമണം വിജയൻ, ടി.ജി.എസ്. തരകൻ, എം.ടി. ഷാ, പ്രദീപ്‌ വാര്യത്ത്, മധു പുതുമന, ഹസൻ പെരുങ്കുഴി, എസ്. ശർമ്മിള, ടി. ഹരീഷ്, എന്നിവർ സംസാരിച്ചു.