തഴവ: കുതിരപ്പന്തി ഗവ. എൽ.പി. സ്കൂൾ, കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ സംയുക്തമായി തഴവ കുതിരപ്പന്തി ഗവ. എൽ.പി സ്കൂളിസ്കൂളിലെ കുട്ടികളുടെ ഉച്ചഭക്ഷണത്തിനാവശ്യമായ അരി ഉൽപ്പാദിപ്പിക്കുന്നു. സ്കൂൾ പാട്ടത്തിനെടുത്ത 40 സെന്റ് പുരയിടത്തിൽ നടത്തുന്ന കരനെൽക്കൃഷിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്തംഗം സലീം അമ്പീത്തറ നിർവഹിച്ചു. 90 ദിവസം മൂപ്പുള്ള ഉമ വിത്താണ് കൃഷി ചെയ്യുന്നത്. സ്കൂൾ എസ്.എം.സി ചെയർമാൻ എസ്. സുരേഷ് കുമാർ, മുൻ ഹെഡ്മിസ്ട്രസ് കെ. രമണി, സംരക്ഷണസമിതി ചെയർമാൻ ഡി. എബ്രഹാം, കൂടത്ര ശ്രീകുമാർ, എ. വത്സമ്മ, രാഗിണി എന്നിവർ പങ്കെടുത്തു.