അഞ്ചൽ:അഞ്ചൽ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ 60 വയസ് കഴിഞ്ഞ പട്ടിക ജാതിക്കാർക്കുള്ള കട്ടിൽ വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗിരിജാ മുരളി അദ്ധ്യക്ഷത വഹിച്ചു. 150 പേർക്കാണ് കട്ടിലുകൾ നൽകിയത്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി.ആർ. ബാലചന്ദ്രൻ, സെക്രട്ടറി സൗമ്യാ ഗോപാലകൃഷ്ണൻ, പട്ടികജാതി വികസന ഓഫീസർ തനുജാ ബീവി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.