പാരിപ്പള്ളി: യു.ഡി.എഫ് ചാത്തന്നൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പിക്ക് കല്ലുവാതുക്കൽ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ സ്വീകരണം നൽകി. ഇന്നലെ വൈകിട്ട് 5.30ന് മീനമ്പലത്ത് നിന്ന് ആരംഭിച്ച സ്വീകരണപരിപാടി എഴിപ്പുറം, മുക്കട, കോട്ടക്കേറം, കുളമട, വേളമാനൂർ, പുതിയപാലം തുടങ്ങിയ സ്ഥലങ്ങളിലൂടെ കല്ലുവാതുക്കൽ പാറയിൽ സമാപിച്ചു. പാരിപ്പള്ളി മണ്ഡലം പ്രസിഡന്റ് സജിഗത്തിൽ സജീവ്, വാർഡംഗങ്ങളായ സുഭദ്രാമ്മ, സിമ്മിലാൽ, യു.ഡി.എഫ് ചാത്തന്നൂർ നിയോജക മണ്ഡലം കമ്മിറ്റി ചെയർമാൻ പരവൂർ രമണൻ, പാരിപ്പള്ളി വിനോദ്, നെടുങ്ങോലം രഘു, രാജേന്ദ്രപ്രസാദ് തുടങ്ങിയവർ എം.പിയെ അനുഗമിച്ചു.