അഞ്ചൽ: എ.ഐ.വൈ.എഫ്, എ.ഐ.എസ്.എഫ് എന്നിവയുടെ നേതൃത്വത്തിൽ ഇടമുളയ്ക്കൽ പനച്ചവിള പബ്ലിക് ലൈബ്രറി ഹാളിൽ പ്രതിഭാ സംഗമവും പഠനോപകരണ വിതരണവും സംഘടിപ്പിച്ചു. പ്രതിഭാ സംഗമം എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ആർ.സജിലാൽ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ വർഗ്ഗീയവൽക്കരിക്കുകയും ചരിത്ര സത്യങ്ങളെ വികലമാക്കുകയും ചെയ്യുന്ന സർക്കാരാണ് വീണ്ടും അധികാരത്തിൽ വന്നിരിക്കുന്നതെന്നും കേന്ദ്രത്തിന്റെ പല നയങ്ങളും വിദ്യാഭ്യാസ മേഖലയെ തകർക്കുന്നതാണെന്നും സജിലാൽ പറഞ്ഞു.
എ.ഐ.വൈ.എഫ് ഇടമുളയ്‌ക്കൽ മേഖലാ പ്രസിഡന്റ് എസ്. ഹരികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ജി.എസ്. അജയകുമാർ, സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ. സോമരാജൻ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ ആർ. ശിവലാൽ, ഡോ. അലക്സാണ്ടർ കോശി, അനിലാ ഷാജി, എ. ശ്രീജു, എ.ഐ.എസ്.എഫ് അഞ്ചൽ മണ്ഡലം പ്രസിഡന്റ് മുഹമ്മദ് നാസിം തുടങ്ങിയവർ പ്രസംഗിച്ചു.