വെളിയം: എൻ.കെ. പ്രേമചന്ദ്രൻ എം.പിയേയും എം.പിയുടെ സ്വീകരണ യോഗത്തിൽ പങ്കെടുത്ത പ്രവർത്തകരെയും ആക്രമിച്ചതിൽ പ്രതിഷേധിച്ച് ആർ.എസ്.പി. വെളിയം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പ്രതിഷേധ യോഗവും നടന്നു. മാവിളയിൽ നിന്നും ആരംഭിച്ച പ്രകടനം ടൗൺ ചുറ്റി വെളിയത്ത് സമാപിച്ചു. പൊതു സമ്മേളനം ആർ.എസ്.പി ജില്ലാ എക്സിക്യൂട്ടിവ് അംഗം വെളിയം ഉദയകുമാർ ഉദ്‌ഘാടനം ചെയ്തു. ഭാസി പരുത്തിയറ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ വി.എസ്. അനീഷ്, രാഗേഷ്, ശാലിനി, ഉമേഷ് തുടങ്ങിയവർ സംസാരിച്ചു. പ്രകടനത്തിന് ജോർജ്ജ് കുട്ടി, ഷിബു, വിനോദ് രാജീവ് , സൈജു, ഐൻസ് എന്നിവർ നേതൃത്വം നൽകി.