ചടയമംഗലം നിയോജക മണ്ഡലത്തിലെ മെരിറ്റ് അവാർഡ് വിതരണോദ്ഘാടനം മുല്ലക്കര രത്നാകരൻ എം.എൽ.എ നിർവഹിക്കുന്നു

കടയ്ക്കൽ: എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് മുല്ലക്കര രത്നാകരൻ ഏർപ്പെടുത്തിയ മെരിറ്റ് അവാർഡുകൾ കാഞ്ഞിരത്തുംമൂട്ടിൽ നടന്ന ചടങ്ങിൽ എം.എൽ.എ വിതരണം ചെയ്തു. 642 കുട്ടികളാണ് അവാർഡുകൾ ഏറ്റുവാങ്ങിയത്. എസ്. എസ്.എൽ.സി പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടിയ വയല, കുറ്റിക്കാട്, ചടയമംഗലം സ്കൂളുകൾക്കും അവാർഡ് സമ്മാനിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പി.ആർ. പുഷ്കരൻ അദ്ധ്യക്ഷത വഹിച്ചു. സൂര്യാ കൃഷ്ണമൂർത്തി മുഖ്യപ്രഭാഷണം നടത്തി. എസ്. ബുഹാരി, ജെ.സി. അനിൽ, ഷാജഹാൻ എന്നിവർ സംസാരിച്ചു.