കുണ്ടറ: ആസ്ബറ്റോസ് ഷീറ്റ് കയറ്റിവന്ന മിനി ലോറി മറിഞ്ഞ് കൊല്ലം - തിരുമംഗലം ദേശീയ പാതയിൽ ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. ലോറി ഡ്രൈവറായ പട്ടാഴി സ്വദേശി സാലു (40) കാലിന് നിസാര പരുക്കുകളോടെ അത്ഭുതകരമായി രക്ഷപെട്ടു.
ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെയാണ് നെടുമ്പായ്ക്കുളം ജംഗ്ഷന് സമീപത്താണ് സംഭവം. കൊല്ലത്ത് നിന്നെത്തിയ ലോറി നെടുമ്പായ്ക്കുളം ജംഗ്ഷന് മുമ്പായി പിറകിലത്തെ ടയർ പൊട്ടി റോഡിന് കുറുകെ മറിയുകയായിരുന്നു. ലോറിയിൽ ഉണ്ടായിരുന്ന ആസ്ബറ്റോസ് ഷീറ്റുകൾ റോഡിലേക്ക് ചിതറി വീണതോടെ ദേശീയപാതയിലെ ഗതാഗതം സ്തംഭിക്കുകയായിരുന്നു.
തുടർന്ന് കുണ്ടറയിൽ നിന്നെത്തിയ ഫയർ ഫോഴ്സ് യൂണിറ്റ് റോപ്പ് ഉപയോഗിച്ച് ലോറിയെ മാറ്റിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.