പത്തനാപുരം: എസ്.എൻ.ഡി.പി യോഗം പിറവന്തൂർ 3623-ാം നമ്പർ ശാഖാ വാർഷിക പൊതുയോഗവും അവാർഡ്ദാനവും പഠനോപകരണ വിതരണവും ശാഖാ മന്ദിരത്തിൽ യൂണിയൻ പ്രസിഡന്റ് ആദംകോട് കെ.ഷാജി ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എസ്.സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ബി. ബിജു മുഖ്യ പ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി വി. ജയകുമാർ പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ
ഉന്നതവിജയം നേടിയവർക്കുള്ള അവാർഡുകൾ യൂണിയൻ വൈസ് പ്രസിഡന്റ് കെ.കെ. ശശീന്ദ്രനും പഠനോപകരണങ്ങൾ ഗം ഡയറക്ടർ ബോർഡ് അംഗം പിറവന്തൂർ ഗോപാലകൃഷ്ണനും വിതരണം ചെയ്തു.
യൂണിയൻ കൗൺസിലർ വി.ജെ. ഹരിലാൽ, വനിതാസംഘം യൂണിയൻ സെക്രട്ടറി എസ്.ശശിപ്രഭ, യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് റിജു വി. ആമ്പാടി, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം എൻ.പി. ഗണേഷ് കുമാർ, വനിതാസംഘം
യൂണിയൻ പ്രസിഡന്റ് സുലത പ്രകാശ്, കൗൺസിലർ ദീപ ജയൻ, യൂത്ത്മൂവ്മെന്റ് യൂണിയൻ സെക്രട്ടറി ബിനു സുരേന്ദ്രൻ, കുടുംബയോഗം ചെയർമാൻമാരായ പി.അജയൻ, നിധിൻ കോമളൻ, എസ്.കെ.കലേശൻ,കെ.ജയപ്രഭ, വി.വിനീഷ്, ആർ.സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ശാഖാ സെക്രട്ടറി വി. ജയകുമാർ സ്വാഗതവും വൈസ് പ്രസിഡന്റ് എസ്. ശ്യാംരാജ് നന്ദിയും പറഞ്ഞു.