പത്തനാപുരം: എസ്.എൻ.ഡി.പി യോഗം 462-ാം നമ്പർ പിറവന്തൂർ കിഴക്ക് ശാഖയിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനവും പഠനോപകരണ വിതരണവും നടന്നു. ശാഖാ മന്ദിരത്തിൽ നടന്ന യോഗം യൂണിയൻ പ്രസിഡന്റ് ആദംകോട് കെ. ഷാജി ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ. ബൈഷി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൗൺസിലറും യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റുമായ റിജു വി. ആമ്പാടി, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം എൻ.പി. ഗണേഷ് കുമാർ എന്നിവർ സംസാരിച്ചു. ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ വനിതാ സംഘം യൂണിയൻ പ്രസിഡന്റ് സുലത പ്രകാശ് അനുമോദിച്ചു. പൂവണ്ണുംമൂട് പുളിമൂട്ടിൽ പുത്തൻപുരയ്‌ക്കൽ വീട്ടിൽ പി.പി. പുരുഷോത്തമന്റെ ഓർമ്മക്കായി ഭാര്യ ഇന്ദിര ടീച്ചർ നൽകുന്ന കാഷ് അവാർഡ് വിതരണം ബിന്ദു പി. ഉത്തമൻ നിർവഹിച്ചു. യൂത്ത്മൂവ്മെന്റ് യൂണിയൻ സെക്രട്ടറി ബിനു സുരേന്ദ്രൻ പഠനോപകരണങ്ങൾ വിതരണം ചെയ്തു. ശാഖാ സെക്രട്ടറി സി.ആർ. രജികുമാർ സ്വാഗതവും കമ്മിറ്റി അംഗം സജിനിമണി നന്ദിയും പറഞ്ഞു.