police-arrest

കൊല്ലം: ഡൽഹി സ്വദേശിനിയായ യുവതിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പിതാവിന് അയച്ചുകൊടുത്ത കേസിൽ കൊല്ലം സ്വദേശിയെ ഡൽഹി പൊലീസ് അറസ്‌റ്ര് ചെയ്‌തു. മുണ്ടയ്‌ക്കൽ ടി.എൻ.ആർ.എ നഗർ 129ൽ അഖിൽ അജയാണ് (29) ഇന്നലെ പുലർച്ചെ അറസ്‌റ്റിലായത്.

ഡൽഹിയിൽ ജോലി ചെയ്യുന്ന അഖിൽ പരാതിക്കാരിയായ പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു.

തമ്മിൽ തെറ്റിയതോടെ പെൺകുട്ടിയുടെ ഫോട്ടോ മോർഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി പിതാവിന് അയച്ചുകൊടുത്തു. പെൺകുട്ടി പൊലീസ് പരാതി നൽകിയതോടെ അഖിൽ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങി. രണ്ട് മാസം മുമ്പായിരുന്നു സംഭവം.ഡൽഹി പൊലീസ് കോടതി വാറണ്ടുമായാണ് എത്തിയത്. കൊല്ലം ഈസ്റ്റ് പൊലീസിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്ത പ്രതിയെ കൊല്ലം മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കി ട്രാൻസിറ്റ് വാറണ്ട് വാങ്ങി ഡൽഹിയിലേക്ക് കൊണ്ടുപോയി.