vanika
കേരളാ വണിക വൈശ്യ സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സ്‌കോളർഷിപ്പ് വിതരണം സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുബ്രമണ്യൻ ചെട്ടിയാർ ഉദ്‌ഘാടനം ചെയ്യുന്നു

കൊല്ലം: കേരളാ വണിക വൈശ്യ സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്‌കോളർഷിപ്പ് വിതരണവും അവാർഡ് ദാനവും പബ്ലിക് ലൈബ്രറിയിലെ സരസ്വതി ഹാളിൽ നടന്നു. ജനറൽ സെക്രട്ടറി എസ്. സുബ്രമണ്യ ചെട്ടിയാർ ഉദ്‌ഘാടനം ചെയ്തു. സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് പ്രൊഫ. എ . ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് എസ്. കുട്ടപ്പൻ ചെട്ടിയാർ മുഖ്യപ്രഭാഷണം നടത്തി. ബിനു കൊട്ടാരക്കര, ടി. രോഹിണി എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഓർഗനൈസിംഗ് സെക്രട്ടറി രാമചന്ദ്രൻ ചെട്ടിയാർ, ദേവസ്വം സെക്രട്ടറി രാജപ്പൻ ചെട്ടിയാർ, റീജിയണൽ സെക്രട്ടറി ആർ. ഭസ്മകുമാർ, സംസ്ഥാന കമ്മിറ്റി അംഗം ആർ. ശങ്കർ, മഹിളാ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് വസന്ത കുമാരി, രാജപ്പൻ ചെട്ടിയാർ, ശാന്തമ്മാൾ, രമേശ് മേലില എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ശിഗൻ സ്വാഗതം പറഞ്ഞു.