കൊല്ലം: നെടുമ്പന വിളയിൽ വീട്ടിൽ പരേതനായ പി. ജനാർദ്ദനന്റെ (റിട്ട.പോസ്റ്റ് മാസ്റ്റർ) ഭാര്യ ഗോമതി (79, റിട്ട. ഗ്രൂപ്പ് ഡി കുണ്ടറ പോസ്റ്റ് ഓഫീസ്) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ദിലീപ് കുമാർ (എച്ച്.എം പി.വി.യു.പി സ്കൂൾ പേരേത്ത്), ബീന (പ്രിൻസിപ്പൽ, ജവഹർ നവോദയ വിദ്യാലയം ബംഗളൂരു), ഷീല, അമ്പിളി (ചിറക്കര ഗ്രാമപഞ്ചായത്ത്). മരുമക്കൾ: കെ. എസ്. ബീന (അദ്ധ്യാപിക പി.വി.യു.പി.എസ് പേരേത്ത്), വി. ഹരിലാൽ (റിട്ട. അസിസ്റ്റന്റ് കമ്മിഷണർ ഫുഡ് ആൻഡ് സേഫ്റ്റി), എസ്. വിജയകുമാർ (റിട്ട. അസിസ്റ്റന്റ് രജിസ്ട്രാർ കേരള യൂണിവേഴ്സിറ്റി), എസ്. ഉണ്ണി (മസ്ക്കറ്റ്).