പത്തനാപുരം: എസ്.എൻ.ഡി.പി യോഗം 459-ാം നമ്പർ കമുകുംചേരി ശാഖയിൽ കുടുംബയോഗം, കുമാരിസംഘം എന്നിവയുടെ രൂപീകരണവും അനുമോദനവും പഠനോപകരണവിതരണവും നടന്നു. ആദ്യ കുടുംബയോഗം മന്ദിരം ജംഗ്ഷൻ പടിഞ്ഞാറ് മുതൽ മില്ല് മുക്ക് ട്രാൻസ്ഫോമർ വരെയുള്ള കുടുംബങ്ങളെ ഉൾപ്പെടുത്തി രൂപീകരിച്ചു.
ശാഖാ പരിധിയിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ യോഗത്തിൽ അനുമോദിച്ചു. ഒന്ന് മുതൽ പ്ലസ് വൺ വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു.
ശാഖാ പ്രസിഡന്റ് എസ്. ചന്ദ്രസേനന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ യൂണിയൻ കൗൺസിലർ വി.ജെ. ഹരിലാൽ, യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് റിജു വി. അമ്പാടി, വനിതാസംഘം യൂണിയൻ ട്രഷറർ മിനി പ്രസാദ്, യൂത്ത് മൂവ്മെന്റ് യൂണിയൻ സെക്രട്ടറിയും സൈബർ സേന ജില്ലാ ചെയർമാനുമായ ബിനു സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. ശാഖ സെക്രട്ടറി എസ്.പി. പ്രിജിലാൽ സ്വാഗതവും വനിതാ സംഘം ശാഖാ സെക്രട്ടറി രാധമണി സതീശൻ നന്ദിയും പറഞ്ഞു.