പത്തനാപുരം: എസ്.എൻ.ഡി.പി യോഗം 1751-ാം നമ്പർ എലിക്കാട്ടൂർ ശാഖയിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങിയ വിദ്യാർഥികൾക്ക് അനുമോദനവും, പഠനോപകരണവിതരണവും നടന്നു. ശാഖാ പ്രസിഡന്റ് ആർ. പ്രകാശ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിയൻ കൗൺസിലർ വി.ജെ. ഹരിലാൽ, യൂണിയൻ കൗൺസിലറും യൂത്ത്മൂവ്മെന്റ് അദ്ധ്യക്ഷനുമായ റിജു വി. ആമ്പാടി, വനിതാസംഘം യൂണിയൻ ട്രഷറർ മിനി പ്രസാദ്, യൂത്ത്മൂവ്മെന്റ് യൂണിയൻ സെക്രട്ടറി ബിനു സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. ശാഖാ സെക്രട്ടറി സജീവ് കുമാർ സ്വാഗതവും വൈസ് പ്രസിഡന്റ് ലൈലബാബു നന്ദിയും പറഞ്ഞു.