al
കുളക്കട ഗ്രാമപഞ്ചായത്ത്തല പ്രവേശനോത്സവത്തിന്‌ മുന്നോടിയായി നടന്ന റാലി

കൊല്ലം: കുളക്കട ഗ്രാമപഞ്ചായത്ത് പ്രവേശനോത്സവം കുളക്കട ജി.എൽ.പി.എസിൽ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. സരസ്വതി ഉദ്ഘാടനം ചെയ്തു. വാർഡംഗം എസ്. രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. രാജേഷ്, പഞ്ചായത്തംഗം സിന്ധു, പ്രഥമാദ്ധ്യാപിക വിജയലക്ഷ്മി, പി.ടി.എ പ്രസിഡന്റ് സുഭാഷ് ചന്ദ്രൻ, പൂർവ വിദ്യാർഥി സംഘടന പ്രസിഡന്റ് ജി. സുഭാഷ് തുടങ്ങിയവർ സംസാരിച്ചു.പഠനോപകരണളും വൃക്ഷത്തൈകളും ചടങ്ങിൽ വിതരണം ചെയ്തു.

നെടുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രവേശനോത്സവം കോട്ടാത്തല യു.പി സ്‌കൂളിൽ നടന്നു. ജില്ല പഞ്ചായത്തംഗം എസ്. പുഷ്പാനന്ദൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. ശ്രീകല അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ഭാവന അക്ഷരദീപം തെളിച്ചു. വികസന സ്ഥിരംസമിതി അദ്ധ്യക്ഷൻ ബി. വിജയൻ പിള്ള യൂണിഫോം, പുസ്തകങ്ങൾ എന്നിവ വിതരണം ചെയ്തു. പ്രഥമാദ്ധ്യാപകൻ ബി.എസ്. ഗോപകുമാർ, മഞ്ജു എന്നിവർ സംസാരിച്ചു. പ്രവേശനോത്സവ ഗാന ദൃശ്യാവിഷ്‌കാരം, മധുരവിതരണം, അക്ഷരമരം നടീൽ, പായസ സദ്യ, വിവിധ കലാപരിപാടികൾ എന്നിവയും നടന്നു.

പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് പ്രവേശനോത്സവം കാരിക്കൽ എൽ.പി.എസിൽ പ്രസിഡന്റ് ധന്യാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വാർഡംഗം പത്മകുമാരി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വി. രാധാകൃഷ്ണൻ, വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ധന്യ മനോജ്, പി.ടി.എ പ്രസിഡന്റ് രജിത, ബി.ആർ.സി കോ ഓർഡിനേറ്റർ അനിൽകുമാർ, പ്രഥമാദ്ധ്യാപിക സുമംഗല എന്നിവർ സംസാരിച്ചു.