പത്തനാപുരം: ശബരിമല വിഷയത്തിൽ സർക്കാർ കോടതിവിധി അനുസരിക്കുക മാത്രമാണ് ചെയ്തതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. പത്തനാപുരം പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് തലവൂർ ബ്രാഞ്ചിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങൾ അനുസരിച്ചുള്ള വോട്ട് ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് ലഭിച്ചില്ല. എല്ലാ പദ്ധതികളിലും മുഖ്യമന്ത്രിയുടെ നിശ്ചയദാർഢ്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കെ.ബി. ഗണേശ്കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കെയർ കേരള വഴി നിർമ്മിച്ച വീടിന്റെ താക്കോൽദാനം അപർണ പ്രതാപ് നിർവഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു, ബിരുദ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ യോഗത്തിൽ അനുമോദിച്ചു. കുടുംബശ്രീ ഗ്രൂപ്പുകളെയും കർഷകരെയും ആദരിച്ചു. കൊടിക്കുന്നിൽ സുരേഷ് എം.പി, കെ. രാജഗോപാൽ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. വേണുഗോപാൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. സജീഷ്, സി. വിജയൻ, മീരാപിള്ള, ബാബു മാത്യു, ടി.എം. ബിജു, നജീബ് ഖാൻ, എൻ. ജഗദീശൻ, ശശികലമോഹൻ, ആർ.എൽ. വിഷ്ണുകുമാർ തുടങ്ങിയവർ പങ്കെടുത്തു. സെക്രട്ടറി എസ്. ഷാജികുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.
കാർഷിക വികസന ബാങ്ക് പ്രസിഡന്റ് ബി. അജയകുമാർ സ്വാഗതം പറഞ്ഞു.