costal-4
നീണ്ടകര കോസ്റ്റൽ പൊലീസ്, കേരളാ പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ, പാരിപ്പള്ളി അമൃതാ എച്ച്.എസ്.എസിലെ എസ്.പി.സി യൂണിറ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ നടന്ന ലോകപരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നീണ്ടകര അഷ്ടമുടി കായലിന്റെ തീരത്തെ കണ്ടൽച്ചെടികൾക്ക് മുളംകുറ്റി നാട്ടി സംരക്ഷണമൊരുക്കുന്ന പ്രവർത്തനങ്ങൾ കരുനാഗപ്പള്ളി എ.സി.പി അരുൺരാജ് ഉദ്‌ഘാടനം ചെയ്യുന്നു

കൊല്ലം: നീണ്ടകര കോസ്റ്റൽ പൊലീസ്, കേരളാ പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ, പാരിപ്പള്ളി അമൃതാ എച്ച്.എസ്.എസിലെ എസ്.പി.സി യൂണിറ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ നീണ്ടകര അഷ്ടമുടി കായലിന്റെ തീരത്ത് നട്ടുപിടിച്ച അയ്യായിരത്തോളം കണ്ടൽച്ചെടികൾക്ക് മുളംകുറ്റി നാട്ടി സംരക്ഷണമൊരുക്കി. പുതുയായി രണ്ടായിരം കണ്ടൽത്തൈകളും നട്ടുപിടിപ്പിച്ചു.

ലോകപരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രവർത്തനങ്ങൾ കരുനാഗപ്പള്ളി എ.സി.പി അരുൺരാജ് ഉദ്‌ഘാടനം ചെയ്തു. പാരിപ്പള്ളി അമൃത എച്ച്.എസ്.എസിലെ എസ്.പി.സി കേഡറ്റുകളും കേരളാ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ പ്രവർത്തകരും കോസ്റ്റൽ പോലീസ് സേനാംഗങ്ങളും മത്സ്യത്തൊഴിലാളികളും പ്രവർത്തനത്തിൽ പങ്കാളികളായി.

ഉദ്‌ഘാടന സമ്മേളനത്തിൽ കോസ്റ്റൽ എസ്.എച്ച്.ഒ എം. മനോജ് അദ്ധ്യക്ഷത വഹിച്ചു. കോസ്റ്റൽ പി.ആർ.ഒ ഡി. ശ്രീകുമാർ, എസ്.പി.സി പാരിപ്പള്ളി കമ്മ്യൂണിറ്റി പൊലീസ് ഓഫീസർ എ. സുഭാഷ് ബാബു, എൻ.ആർ. ബിന്ദു, എസ്.പി.സി ലീഡർ ശ്രീലക്ഷ്മി, എസ്.ഐ. ഭുവനദാസ്, അശോകൻ, എം.ജി. അനിൽ, സഞ്ജയൻ, ഹരികുമാർ എന്നിവർ സംസാരിച്ചു. കെ.പി.ഒ.എ ജില്ലാ സെക്രട്ടറി എം.സി. പ്രശാന്തൻ സ്വാഗതവും എ.എസ്.ഐ സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു.