പുനലൂർ: പരിസ്ഥിതി ദിനാചരണത്തിൻെറ ഭാഗമായി പുനലൂർ നഗരസഭയിലെ തരിശായി കിടക്കുന്ന സ്ഥലങ്ങളിൽ വൃക്ഷ തൈകൾ നട്ടുപിടിപ്പിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. ചെമ്മന്തൂർ ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ സംസ്ഥാന വനമിത്രാ പുരസ്കാര ജേതാവ് എൽ. സുഗതൻ പദ്ധതി ഉദ്ഘാടനം ചെയ്തു. നഗസഭാ ചെയർമാൻ കെ.രാജശേഖരൻ അദ്ധ്യക്ഷത വഹിച്ചു. ഉപാദ്ധ്യക്ഷ സുശീലാ രാധാകൃഷ്ണൻ, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ വി. ഓമനക്കുട്ടൻ, സുഭാഷ് ജി. നാഥ്, സുജാത, അംജത്ത് ബിനു, സാബു അലക്‌സ്, മുൻ ചെയർമാൻ എം.എ. രാജഗോപാൽ, കൗൺസിലർ സാറാമ്മ തോമസ്, പുനലൂർ താലൂക്ക് സമാജം പ്രസിഡന്റ് എൻ.പി. ജോൺ, താലൂക്ക് സമാജം സ്കൂൾ മാനേജർ എൻ. മഹേശൻ, പ്രഥമാദ്ധ്യാപിക പി.വി. വിജയലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് സ്കൂൾ വളപ്പിൽ വൃക്ഷത്തൈകളും നട്ടു.