thief

എഴുകോൺ: ചീരൻകാവ് ശാസ്ത്രി നഗറിൽ പട്ടാപ്പകൽ വീടിന്റെ കതക് പൊളിച്ചുമോഷണം. ചീരൻകാവ് സുലേഖ സദനത്തിൽ പ്രസാദിന്റെ വീട്ടിലാണ് അടുക്കള വാതിൽ പൊളിച്ച് അകത്തുകയറിയ മോഷ്ടാക്കൾ അലമാരയിൽ സൂക്ഷിച്ചിരുന്ന 13,500 രൂപയും ഒരു ലാപ്ടോപ്പും കവർന്നത്. ഇന്നലെ രാവിലെ 11ഓടെയായിരുന്നു സംഭവം. പ്രസാദിന്റെ ഭാര്യ തൊഴിലുറപ്പിന് പോയ സമയത്താണ് മോഷണം നടന്നത്. വാഹനത്തിന്റെ സി.സി അടയ്ക്കാൻ വച്ചിരുന്ന തുകയാണ് മോഷണം പോയതെന്ന് വീട്ടുകാർ പറഞ്ഞു. എഴുകോൺ പൊലീസിൽ പരാതി നൽകി.