ഓടനാവട്ടം: എസ്.എൻ.ഡി.പി യോഗം വാക്കനാട് ശാഖയിൽ ഗുരുദേവന്റെ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയും ക്ഷേത്ര സമർപ്പണവും നടന്നു. ക്ഷേത്രം തന്ത്രി ശ്രീനാരായണ പ്രസാദിന്റെ മുഖ്യകാർമ്മികത്വത്തിൽ നടന്ന ചടങ്ങിൽ സ്വാമി വിശാലാനന്ദ പ്രതിഷ്ഠാ കർമ്മവും കൊട്ടാരക്കര യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ ക്ഷേത്ര സമർപ്പണവും നിർവഹിച്ചു. യൂണിയൻ സെക്രട്ടറി ജി.വിശ്വംഭരൻ മുഖ്യപ്രഭാഷണവും കൗൺസിലർ പി. സുന്ദരേശൻ ആശംസാ പ്രസംഗവും നടത്തി. തുടർന്ന് അന്നദാനവും ഉണ്ടായിരുന്നു.