photo
ആക്രമണത്തിൽ പരിക്കേറ്റ സന്തോഷ് കുമാർ മെഡിക്കൽകോളേജ് ആശുപത്രിയിൽ .

പാ​രി​പ്പ​ള്ളി: ക​ല്ലു​വാ​തു​ക്കൽ ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗ​ത്തി​നെ​യും ഭാ​ര്യ​യെ​യും ആ​റം​ഗ സം​ഘം വീടുകയറി ആ​ക്ര​മി​ച്ചു. പു​തി​യ പാ​ലം വാർ​ഡം​ഗ​വും കോൺ​ഗ്ര​സ് നേ​താ​വു​മാ​യ തെ​റ്റി​ക്കു​ഴി കു​ട്ടാ​ട്ട്‌കോ​ണം എ​സ്. സ​ന്തോ​ഷ് കു​മാറി(45)നും ഭാ​ര്യ രാ​ജി(35)ക്കുമാണ് ആ​ക്ര​മ​ണ​ത്തിൽ പ​രി​ക്കേ​റ്റ​ത്. ഇ​വർ പാ​രി​പ്പ​ള്ളി മെ​ഡി​ക്കൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യിൽ ചി​കി​ത്സ​യി​ലാ​ണ്.

ബു​ധ​നാ​ഴ്​ച രാ​ത്രി 9.45 ഓടെയായിരുന്നു സം​ഭ​വം. സന്തോഷിന്റെ വീ​ടി​ന് മു​ന്നി​ലു​ള​ള റോ​ഡിൽ നി​ന്ന് ആറംഗ സംഘം അ​സ​ഭ്യം പ​റ​യു​ക​യും ഒ​ച്ച​യു​ണ്ടാ​ക്കു​യും ചെ​യ്​തു. ഇത് ചോ​ദ്യം ചെ​യ്‌തതിനാണ് ഇവർ സന്തോഷിനെ ആക്രമിച്ചത്. ആക്രമത്തെ തുടർന്ന് ഗേ​റ്റ് കടന്ന് വീട്ടിലേക്ക് പോയ സന്തോഷിനെ പി​ന്നാ​ലെ ചെ​ന്ന് വീ​ണ്ടും ആ​ക്ര​മി​ച്ചു. ഇ​ത് ക​ണ്ട് ത​ട​യാനെത്തിയ രാ​ജി​യു​ടെ ക​ര​ണ​ത്ത് അ​ടി​യ്​ക്കു​ക​യും പി​ടി​ച്ചുത​ള്ളു​ക​യും ചെ​യ്​തു. നി​ല​ത്ത് വീ​ണ രാ​ജി​യു​ടെ കാ​ൽമു​ട്ടി​ന് പ​രി​ക്കേറ്റു. ഭാ​ര്യ​യെ മർ​ദ്ദി​ക്കു​ന്ന​ത് ത​ട​ഞ്ഞ സ​ന്തോ​ഷി​ന്റെ ക​ണ്ണിൽ ഇ​ടി​ക്കു​ക​യും വീണ്ടും മർ​ദ്ദി​ക്കു​ക​യും ചെ​യ്​തു. ഇ​തുക​ണ്ട് സ​ന്തോ​ഷി​ന്റെ കു​ട്ടി​കൾ നി​ല​വിളിച്ചത് കേട്ട് നാ​ട്ടു​കാർ ഓ​ടി​യെ​ത്തി​യ​പ്പോ​ഴേ​ക്കും ആ​ക്ര​മി​കൾ ര​ക്ഷ​പെ​ട്ടു.

മുമ്പ് ര​ണ്ട് തവണ സന്തോഷിന്റെ കണ്ണിന് ശ​സ്​ത്രക്രി​യ ക​ഴി​ഞ്ഞ​താ​ണ് .ഇ​ടി​യു​ടെ ആ​ഘാ​ത​ത്തിൽ ക​ണ്ണി​ന് വേ​ദ​ന​യും പു​ക​ച്ചി​ലും ഉ​ണ്ടാ​യ​തി​നെ തു​ടർ​ന്ന് ഇന്നലെ രാ​വി​ലെ ഏ​ഴ് മ​ണി​യോ​ടെ പാ​രി​പ്പ​ള്ളി മെ​ഡി​ക്കൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യിൽ പ്ര​വേ​ശി​പ്പി​ച്ചു. പാ​രി​പ്പ​ള്ളി പൊ​ലീ​സെ​ത്തി സ​ന്തോ​ഷി​ന്റെ മൊ​ഴി​യെ​ടു​ത്തു. ചി​റ​ക്ക​ര സ്വ​ദേ​ശി ര​തീ​ഷ് ഉൾ​പ്പെ​ടെ ക​ണ്ടാ​ല​റി​യാ​വു​ന്ന ആ​റു​പേർ​ക്കെ​തി​രെ കേ​സെ​ടു​ത്ത​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു.