അഞ്ചൽ:കൃഷി സ്ഥലത്ത് ജോലി ചെയ്തു കൊണ്ടിരിക്കവെ കർഷകൻ ഇടിമിന്നലേറ്റു മരിച്ചു .ഓയിൽ പാം ഇന്ത്യയിലെ മുൻ ജീവനക്കാരൻ കോട്ടുക്കൽ,നെടുപുറം,ദേവീ സദനത്തിൽ വിശ്വനാഥൻപിള്ളയാണ് (62) മരിച്ചത്. സംസ്കാരം വീട്ടു വളപ്പിൽ നടത്തി. ഭാര്യ: പ്രഭാവതിയമ്മ. മക്കൾ:പ്രവിത്ത് (കുവൈറ്റ് ),പ്രവീൺ. മരുമക്കൾ: സരിത ,മഞ്ജു