ഓയൂർ: വാക്കനാട് ഗവ. ഹൈസ്കൂളിൽ നടന്ന വെളിയം ഉപജില്ലാതല പ്രവേശനോത്സവം ജില്ലാപഞ്ചായത്തംഗം സി.പി. പ്രദീപ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കരീപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ റഹ്മാൻ, ബ്ളോക്ക് മെമ്പർ അമ്പിളി, വാർഡ് മെമ്പർ പ്രദീപ് കുമാർ, വെളിയം എ.ഇ.ഒ എസ്. ഷാജി, അനിൽകുമാർ, ബിന്ദു, ജയകുമാരി, ഗീതാകുമാരി, സേതുലക്ഷ്മി എന്നിവർ സംസാരിച്ചു .