തലവൂർ: അമ്മ മരിച്ചു മണിക്കൂറുകൾക്കകം മകനും മരിച്ചു. പാണ്ടിത്തിട്ട കൈതോട്ടുകിഴക്കതിൽ (വയലിറക്കത്ത് പുത്തൻവീട്) പരേതനായ ഒ. ജോർജ്ജിന്റെ ഭാര്യ സാറാമ്മ (86), മകൻ വർഗീസ് ജോർജ്ജ് (58, സോണി) എന്നിവരാണ് മരിച്ചത്. ഇരുവരുടേയും സംസ്കാരം നാളെ രാവിലെ 10ന് പാണ്ടിത്തിട്ട മലങ്കര സിറിയൻ കത്തോലിക്ക പള്ളി സെമിത്തേരിയിൽ നടക്കും.
മറ്റ് മക്കൾ: തോമസ്, സൂസമ്മ, എൽസി, സണ്ണി, ജേക്കബ്, സാനി, പ്രമോദ്, മുത്ത്. മരുമക്കൾ: പെണ്ണമ്മ, പരേതനായ തോമസ്, ഗീവർഗീസ്, സൂസമ്മ, റാണി, ജെയിംസ്, റോസമ്മ, ജിബി.
സൂസമ്മയാണ് വർഗീസ് ജോർജിന്റെ ഭാര്യ. മകൻ: ബ്രൈറ്റ്. മരുമകൾ: എമിലി.