കൊല്ലം: പേരിശ്ശേരി തോമ്പിലേത്ത് വീട്ടിൽ ഈപ്പൻ വർഗ്ഗീസ് (96, കുഞ്ഞ്കുഞ്ഞ്) കൊല്ലം ശങ്കേഴ്സ് ആശുപത്രിയ്ക്ക് സമീപം ആഞ്ഞിലി റോഡിൽ തോമ്പിലേത്ത് മകൻ ജോസഫിന്റെ ഭവനത്തിൽ നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് കൊല്ലം സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ കടപ്പാക്കട പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ സാറാമ്മ വർഗ്ഗീസ്. മക്കൾ: ജോസഫ് (റിട്ട. സീനിയർ മാനേജർ കെ.എസ്.എഫ്.ഇ), യോഹന്നാൻ, മറിയാമ്മ രാജൻ, ഏലിയാമ്മ എബ്രഹാം, സാറാമ്മ കോശി. മരുമക്കൾ: മറിയാമ്മ ജോസഫ് (ശാന്താക്ലിനിക്കൽ ലബോറട്ടറി), അന്നമ്മ യോഹന്നാൻ, എം.ടി. രാജൻ, കെ.കെ. എബ്രഹാം, കെ.വി. കോശി.