surendran

ഓച്ചിറ: പ്രവാസി ട്രെയിൻ തട്ടി മരിച്ചു. തഴവാ കുതിരപന്തി കോളശ്ശേരിൽ പടീറ്റതിൽ സുരേന്ദ്രൻ (56) ആണ് മരിച്ചത്. തഴക്കുഴി ഗേറ്റിന് തെക്ക് ഭാഗത്ത് വെച്ച് വ്യാഴാഴ്ച ഉച്ചയ്ക്കാണ് അപകടം. 35 വർഷമായി ഗൾഫിലായിരുന്നു. മൂന്ന് മാസത്തെ അവധിക്ക് നാട്ടിൽ വന്നതാണ്. ഭാര്യ: ദീപാലക്ഷ്മി. മക്കൾ: പ്രദീപ് സൂര്യ കിരൺ, ദീപക് സൂര്യ കിരൺ. ഓച്ചിറ പൊലിസ് കേസടുത്തു