photo

കരുനാഗപ്പള്ളി: എൻ.എസ്.എസ് പാവുമ്പാ വടക്ക് 31-ാം നമ്പർ കരയോഗത്തിലെ കുടുംബ സംഗമവും നവീകരിച്ച കരയോഗ മന്ദിരത്തിന്റെ ഉദ്ഘാടനവും താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ.എൻ.വി. അയ്യപ്പൻപിള്ള നിർവഹിച്ചു. കരയോഗം പ്രസിഡന്റ് ജി. സുകുമാരൻ നായർ അദ്ധ്യക്ഷത വഹിച്ചു. കരയോഗം സെക്രട്ടറി കൊട്ടയ്ക്കാട്ട് ഗോപാലകൃഷ്ണൻ പ്രവർത്തന റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. കെ. ഗോപാലകൃഷ്ണൻനായർ, ഐക്കര ഗോപാലകൃഷ്ണൻ, വി. രാജീവ്, ആർ. ദീപു, എസ്. രാജി, മഞ്ജു എം. കുറുപ്പ്, ആർ. ഗോപാപകൃഷ്ണപിള്ള എന്നിവർ പ്രസംഗിച്ചു.