ഓച്ചിറ: ഖത്തർ പ്രവാസി മലയാളി കൂട്ടായ്മയായ 'ഖത്തർ ഒരുമ'യുടെ നേതൃത്വത്തിൽ ഓച്ചിറ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ എൽ.കെ.ജി മുതൽ പത്താം ക്ലാസ് വരെയുള്ള മുഴുവൻ വിദ്യാർത്ഥികൾക്കും സ്കൂൾ ബാഗും പഠനോപകരണങ്ങളും വിതരണം ചെയ്തു. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങ് ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഖത്തർ ഒരുമ പ്രസിഡന്റ് ബി.എസ്. പിള്ള അദ്ധ്യക്ഷത വഹിച്ചു. പഠനോപകരണ കിറ്റ് വിതരണം ഖത്തർ ഒരുമ എക്സിക്യൂട്ടീവ് കമ്മിറ്രിയംഗം ഷഹാൽ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. മജീദ്, ഓച്ചിറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. രാജേഷ്, ക്ലാപ്പന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.എം. ഇക്ബാൽ, ഗ്രാമ പഞ്ചായത്തംഗങ്ങളായ അയ്യാണിക്കൽ മജീദ്, ആർ.ഡി. പത്മകുമാർ, മഞ്ചു പാച്ചൻ, പ്രിൻസിപ്പൽ എസ്. സജി, യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷൻ സി.ആർ. മഹേഷ്, സി.പി.എം ഏരിയാ സെക്രട്ടറി പി.ബി. സത്യദേവൻ, സൂര്യകുമാർ ക്ലാപ്പന, ഹെഡ്മിസ്ട്രസ് ജെ. താരാദേവി, പി.ടി.എ പ്രസിഡന്റ് എ. നിസാർ, സുധീരൻ പ്രയാർ തുടങ്ങിയവർ സംസാരിച്ചു. സ്കൂളിൽ നിന്ന് വിരമിച്ച മുൻ ഹെഡ്മിസ്ട്രസ് ടി. സുനിത, ജയലക്ഷ്മി എന്നിവരെ ചടങ്ങിൽ ആദരിച്ചു.