എഴുകോൺ: പരിസ്ഥിതി സംരക്ഷണത്തിന് കർമ്മ പദ്ധതിയൊരുക്കി ഇടയ്ക്കിടം വാളായിക്കോട് ശ്രീകാർത്തികേയ പുരം ക്ഷേത്രസമിതി. ആദ്യ ഘട്ടത്തിൽ '101 വീട് 101 മരം'എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. തുടർന്ന് ഓരോ വർഷവും എണ്ണം വർദ്ധിപ്പിക്കും. ക്ഷേത്രസമിതിയുടെ മേൽനോട്ടത്തോടെ വൃക്ഷത്തൈകളുടെ നടീലും പരിപാലനവും നടത്തും. പ്രവർത്തന പുരോഗതിക്കായി മാതൃസമിതിയുടെ സബ് കമ്മിറ്റികൾ രൂപീകരിക്കും. കർമ്മ പദ്ധതിയുടെ ഉദ്ഘാടനം പരിസ്ഥിതി ദിനത്തിൽ ക്ഷേത്ര വളപ്പിൽ മരങ്ങൾ നട്ടും ഭക്തർക്ക് വൃക്ഷത്തൈകൾ നൽകിയും മേൽശാന്തി അമ്പാടിപോറ്റി നിർവഹിച്ചു. ക്ഷേത്രസമിതി പ്രസിഡന്റ് എഴുകോൺ സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്. രാജൻ, എം.പി. മനേക്ഷ, ആർ. സാബു, എം.പി. മഞ്ചുലാൽ, വി.ജി. ലെനിൻ, രാധാമണി, സുധാമണി, വി.എൻ.വിഷ്ണു, ശിവാനി തുടങ്ങിയവർ പങ്കെടുത്തു.