peedanam
ഭാസ്കരന്‍.

പത്തനാപുരം: മാതൃസഹോദരിയായ വയോധികയെ പീഡിപ്പിച്ചയാളെ കുന്നിക്കോട് പൊലീസ് അറസ്റ്റ് ചെയ്തു. കമുകുംചേരി അരുവിത്തറവീട്ടില്‍ ഭാസ്കരനാണ്(55) പിടിയിലായത്. ഭാസ്കരന്റെ അമ്മയുടെ സഹോദരിയായ എഴുപതുകാരിയാണ് പീഡനത്തിന് ഇരയായത്. കഴിഞ്ഞ

ഏപ്രിൽ പതിനാലിനാണ് കേസിനാസ്പദമായ സംഭവം. തുടർന്ന് വയോധിക പത്തനാപുരം ഗാന്ധിഭവനിൽ അഭയം തേടുകയായിരുന്നു. റൂറൽ

എസ്. പിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കുന്നിക്കോട് സർക്കിൾ ഇൻസ്പെക്ടർ പി.എസ്. സുജിത്ത്, എസ്.ഐ ജോയ്, സിവിൽ പൊലീസ് ഓഫീസർമാരായ ബിന്ദു ലാൽ , രാഹുൽ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.