ഓയൂർ: യു.ഡി.എഫ് വെളിനല്ലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പിക്ക് പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ സ്വീകരണം നൽകി. രാവിലെ ഒമ്പതിന് ഓയൂരിൽ നിന്നാരംഭിച്ച സ്വീകരണപരിപാടി കെ.പി.സി.സി സെക്രട്ടറി എം.എം. നസീർ ഉദ്ഘാടനം ചെയ്തു. ചടയമംഗലം യു.ഡി.എഫ് മണ്ഡലം ചെയർമാൻ ചിതറ മുരളി, കൺവീനർ പാങ്ങോട് സുരേഷ്, കോൺഗ്രസ് ബ്ലോക്ക് മണ്ഡലം പ്രസിഡന്റ് വി.ഒ. സാജൻ, ബ്ലോക്ക് മെമ്പർ എസ്.എസ്. ശരത്, പി.ആർ. സന്തോഷ്, ഹരിദാസ്, ഹക്കീം, ജയിംസ് എൻ. ചാക്കോ എന്നിവർ സംസാരിച്ചു. റോഡ് ഷോയായി നടത്തിയ പരിപാടിയോടൊപ്പം പ്രധാന കവലകളിൽ എം.പിക്ക് സ്വീകരണം നൽകി.