kunnathoor
പള്ളിശ്ശേരിക്കലിൽ കത്തി നശിച്ച തടി മില്ല്

കുന്നത്തൂർ:ശാസ്താംകോട്ട പള്ളിശ്ശേരിക്കലിൽ തടിമില്ല് കത്തിനശിച്ചു. പള്ളിശേരിക്കൽ സ്വദേശി കൃഷ്ണൻകുട്ടിയുടെ ഉടമസ്ഥതയിലുള്ള മില്ലാണ് കത്തിയത്. കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നോടെയാണ് തീപിടിത്തം ഉണ്ടായത്. മില്ലിലെ യന്ത്ര ഭാഗങ്ങളും തടികളും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്ന് സംശയിക്കുന്നു. ശാസ്താംകോട്ടയിൽ നിന്ന് ഫയർഫോഴ്സ് സംഘം എത്തിയാണ് തീ കെടുത്തിയത്. 6 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി കണക്കാക്കുന്നു.