കരുനാഗപ്പള്ളി: പൊലീസ് ജനങ്ങളുടെ സുഹൃത്തും സംരക്ഷകരുമായി മാറണമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ പറഞ്ഞു. കേരള പൊലീസ് അസോസിയേഷൻ ജില്ലാ സമ്മേളനം കരുനാഗപ്പള്ളി പുതുമണ്ണേൽ ഒാഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കുറ്റമറ്റ കുറ്റാന്വേഷണത്തിലൂടെ പൊലീസിന് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കഴിഞ്ഞിട്ടുണ്ട്. പൊതുജനങ്ങൾക്ക് ഭയാശങ്ക കൂടാതെ പൊലീസ് സ്റ്റേഷനിൽ കയറിച്ചെല്ലാനുള്ള സാഹചര്യമാണ് നിലവിലുള്ളത്. പൊലീസ് ഒരിക്കലും പ്രലോഭനങ്ങൾക്ക് അടിമപ്പെടരുതെന്നും മന്ത്രി വ്യക്തമാക്കി. സമ്മേളനത്തിൽ ആർ. രാമചന്ദ്രൻ എം.എൽ.എ മുഖ്യാതിഥിയായി. ജില്ലാ പ്രസിഡന്റ് എസ്. അജിത് കുമാർ അദ്ധ്യത വഹിച്ചു. കെ.പി.എ സംസ്ഥാന ട്രഷറർ എസ്. ഷൈജു, സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.ഐ. മാർട്ടിൻ, ജില്ലാ സെക്രട്ടറി എം.സി. പ്രശാന്തൻ, വി.പി. ബിജു, ബി.എസ്. സനോജ്, ജെ. തമ്പാൻ, എസ്.ആർ. ഷിനോദാസ്, എസ്. അശോകൻ, സ്വാഗതസംഘം ജനറൽ കൺവീനർ സി. വിമൽകുമാർ എന്നിവർ സംസാരിച്ചു.