പുത്തൂർ: പുത്തൂരിലെ പബ്ലിക്ക് ലൈബ്രറിയുടെ 70ാം വാർഷികാഘോഷം പി. ഐഷാ പോറ്റി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ബി. ശ്രീകുമാർ അദ്ധ്യക്ഷനായി. ഐ.എ.എസ് ജേതാവ് ഡോ. നിർമ്മൽ ഔസേപ്പച്ചൻ മുഖ്യപ്രഭാഷണം നടത്തി. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ശശികുമാർ , ലൈബ്രറി കൗൺസിൽ താലൂക്ക് എക്സിക്യൂട്ടീവ് അംഗം ആർ. രാജൻ ബോധി എന്നിവർ ചേർന്ന് വിദ്യാഭ്യാസ പുരസ്കാര വിതരണം നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം എസ്. പുഷ്പാനന്ദൻ ഇ - വിജ്ഞാന കേന്ദ്രം ഉദ്ഘാടനം ചെയ്തു. നെടുവത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ശ്രീകല, ഓമന സുധാകർ , എം. മുരളീധരൻ പിള്ള, എം.എസ്. മനോജ്, കെ. കുമാരൻ, ബിനു പാപ്പച്ചൻ എന്നിവർ സംസാരിച്ചു.