photo
ടാർ ചെയ്തതോടെ റോഡ് ഉയർന്ന നിലയിൽ

കുണ്ടറ: മുളവന പരുത്തൻപാറ നിവാസികളുടെ പതിറ്റാണ്ടുകളായുള്ള റോഡെന്ന സ്വപ്നം യാഥാർത്ഥ്യമാകുമ്പോൾ വെള്ളത്തിലാകുന്നത് പരുത്തൻപാറയിലെ വ്യാപാരികൾ. റോഡിന്റെ ഉയരം കൂട്ടിയതോടെ പരുത്തൻപാറയിൽ പൊതുവിതരണ കേന്ദ്രവും മെഡിക്കൽ സ്റ്റോറും ഉൾപ്പടെ പ്രവർത്തിക്കുന്ന അഞ്ച് മുറി കടയിലേക്ക് മഴപെയ്താൽ വെള്ളം കയറുന്ന അവസ്‌ഥയാണ്‌ നിലവിൽ.

പ്രദേശത്തെ വെള്ളക്കെട്ട് ഒഴിവാക്കാൻ മുക്കൂട് വേലായുധമംഗലം ക്ഷേത്രത്തിന് സമീപത്ത് നിന്ന് വർഷങ്ങൾക്ക് മുമ്പ് ഓട നിർമ്മിച്ചിരുന്നു. റോഡിന്റെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഈ ഓട നികത്തുകയും റോ‌ഡിന്റെ ഉയരം കൂട്ടുകയും ചെയ്തു. 2.38 കോടി രൂപ ചെലവഴിച്ച് നടപ്പാക്കിയ പദ്ധതി പ്രകാരം ഓട നിർമ്മാണവും എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

നിലവിലെ ഓടയോടൊപ്പം 50 മീറ്ററോളം ഓട നിർമ്മിച്ചാൽ പ്രദേശത്തെ വെള്ളക്കെട്ട് ഒഴിവാക്കാൻ സാധിക്കുമെന്നാണ് വ്യാപാരികളുടെ അഭിപ്രായം. ചില വ്യക്തികളാണ് ഇതിന് തടസം നിൽക്കുന്നതെന്നാണ് അവർ ആരോപിക്കുന്നത്.

 ഓട നിർമ്മിച്ചു നൽകും.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ സാന്നിധ്യത്തിൽ വ്യാപരികളുമായി ചർച്ച നടത്തി. ഓട നിർമ്മിക്കാനുള്ള സാഹചര്യം ഉണ്ടാക്കിയാൽ ഓട നിർമ്മിച്ച് നൽകാൻ തയ്യാറാണ്. എന്നാൽ വ്യാപാരികൾ തന്നെയാണ് ഇപ്പോൾ ഓട നിർമ്മിക്കാൻ തടസം നിൽക്കുന്നത്.

കീർത്തി ( എ.ഇ പി.ഡബ്ലിയു.ഡി കുണ്ടറ)