chavara
വിദ്യാർത്ഥിയെ കോളേജ് ബസ് ഡ്രൈവർ മർദ്ദിച്ചു കെ എസ് യു ബസ് തടഞ്ഞു പ്രതിഷേധിച്ചു

കൊല്ലം: ചവറ മെമ്പർ നാരായണപിള്ള കോളേജിലെ വിദ്യാർത്ഥിയെ കോളേജ് ബസ് ഡ്രൈവർ മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കെ.എസ്‌.യു പ്രവർത്തകർ ബസ് തടഞ്ഞു. കോളേജിൽ പഠിക്കുന്ന രാമൻകുളങ്ങരയിലുള്ള വിദ്യാർത്ഥിയെ ബസിൽ കയറ്റാതെ പോയത് ചോദ്യം ചെയ്തപ്പോഴാണ് വിദ്യാർത്ഥിയെ മർദ്ദിച്ചത്. ഇതിൽ പ്രതിഷേധിച്ച് കെ.എസ്‌.യു നേതാക്കളായ നെസ്‌ഫാൽ കാലത്തികാട്,​ മാഹിയിൽ സുബിൻ,​ അനന്തു ജി.കെ,​ ശ്രീലാൽ,​ ശ്രീഹരി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ബസ് തടഞ്ഞത്. പ്രതിഷേധത്തെ തുടർന്ന് ശക്തികുളങ്ങര പൊലീസെത്തി ബസ് ഡ്രൈവർക്കെതിരെ നിയമനടപടി സ്വീകരിക്കാമെന്ന് ഉറപ്പ് നൽകിയതോടെയാണ് പ്രതിഷേധ സമരം അവസാനിപ്പിച്ചത്.