കൊല്ലം: അസീസിയ ഡന്റൽ കോളേജിലെ ബി.ഡി.എസ് 9-ാം ബാച്ചിന്റെയും എം.ഡി.എസ് 5-ാം ബാച്ചിന്റേയും ബിരുദദാന ചടങ്ങ് അസീസിയ ഗ്രൂപ്പ് ഒഫ് മെഡിക്കൽ ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ അബ്ദുൾ അസീസ് ഉദ്ഘാടനം ചെയ്തു. ആതുരസേവനം അഗ്നിപരീക്ഷണങ്ങൾ നേരിടുന്ന കാലഘട്ടമായതിനാൽ ഊഷ്മളമായ സേവനം കൊണ്ട് ഏത് പ്രതിസന്ധിയേയും അതിജീവിക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
വിദ്യാർത്ഥികളുടെ പഠനകാര്യങ്ങളിൽ ജാഗ്രത പാലിക്കുന്നതിൽ മാനേജ്‌മെന്റിന് സംതൃപ്തിയുണ്ടെന്നും അസീസിയയിലെ വിജയശതമാനം അതിന്റെ തെളിവാണെന്നും ഡയറക്ടർ ഡോ. മിധുലാജ് അസീസ് പറഞ്ഞു. മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ, ഡോ. മാർത്താണ്ഡപിള്ള (അനന്തപുരി), അസീസിയ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ജി. സുജാതൻ തുടങ്ങിയവർ പങ്കെടുത്തു.