കൊല്ലം: ഐ.എൻ.ടി.യു.സി ഇരവിപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥി പ്രതിഭകൾക്ക് ആദരവും തൊഴിലാളികളുടെ മക്കൾക്ക് പഠനോപകരണ വിതരണവും നടത്തി. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് എൻ. അഴകേശൻ സമ്മേളനം ഉദ്ഘാടനം ചെയ്‌തു. മണ്ഡലം പ്രസിഡന്റ് മുനീർബാനു അദ്ധ്യക്ഷത വഹിച്ചു. ഗണിതശാസ്ത്ര വിദഗ്ദ്ധ മേഴ്‌സി പീറ്റർ കുട്ടികൾക്കായി 'കണക്കിലെ വഴികൾ' എന്ന വിഷയത്തിൽ ക്ലാസ് നടത്തി.
ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് വടക്കേവിള ശശി, റീജിയണൽ പ്രസിഡന്റ് ഒ.ബി. രാജേഷ്, എച്ച്. താജുദീൻ, എ.കെ. താജുദീൻ, റീന സജി, സേതു, സജിതാകുമാരി തുടങ്ങിയവർ സംസാരിച്ചു.