sch
ആര്യങ്കാവ് പഞ്ചായത്തിലെ നെടുംമ്പാറ ടി.സി.എൻ.എം ഹയർ സെക്കൻഡറി സ്കൂളിനോട് ചേർന്ന് ഒരു കോടി രൂപ ചെലവഴിച്ച് പണിത കെട്ടിട സമുച്ചയം മന്ത്രി കെ.രാജു നാടിന് സമർപ്പിക്കുന്നു.

പുനലൂർ: ആര്യങ്കാവ് പഞ്ചായത്തിലെ നെടുമ്പാറ ടി.സി.എൻ.എം ഹയർ സെക്കൻഡറി സ്കൂളിനോട് ചേർന്ന് ഒരു കോടി രൂപ ചെലവഴിച്ച് പണിത കെട്ടിടസമുച്ചയം മന്ത്രി കെ. രാജു നാടിന് സമർപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ആർ. പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഹൗസിംഗ് ബോർഡ് ചെയർമാൻ പി. പ്രസാദ്, പഞ്ചായത്തംഗങ്ങളായ ഐ. മൺസൂർ, എം.എസ്. മുരുകേശൻ, ഹൗസിംഗ് ബോർഡ് എൻജിനിയർ ഗോപകുമാർ, പൂർവ വിദ്യാർത്ഥി എൻ. രാജേന്ദ്രൻ നായർ, പി.ടി.എ പ്രസിഡന്റ് മുനിയാണ്ടി, അനിൽമോൻ, എസ്. രാജീവ്, സുരേഷ് കുമാർ, പ്രഥമാദ്ധ്യാപിക ജെർവിലിൽ ജോസഫ് തുടങ്ങിയവർ സംസാരിച്ചു. സ്ഥലം എം.എൽ.എ ആയ മന്ത്രി കെ. രാജുവിൻെറ ആസ്തി വികസനഫണ്ടിൽ നിന്നനുവദിച്ച തുക ഉപയോഗിച്ചാണ് സ്കൂൾ കെട്ടിടം പണിതത്.